Wednesday, November 3, 2010

അമേരിക്ക

" അമേരിക്ക ഇറാക്കില്‍ നിന്നും പിന്‍വാങ്ങി "
ഇത് പേപ്പറില്‍ കണ്ടാ ടിന്റുമോന്‍ : "എത്ര വലിയ രാജ്യം ആണ് എന്ന് പറഞ്ഞിട്ടെന്താ ഒരു പിന്‍ വാങ്ങാന്‍ ഇറാക്ക് വരെ പോകേണ്ടി വന്നില്ലേ "

Friday, October 22, 2010

പ്ലാവ് കയറ്റം

ടിന്റു മോന്‍ സുഹ്ര്തിനോട് : നിന്റെ അച്ഛന്‍ പ്ലാവില്‍ നിന്ന് വീണ കാര്യം എന്നോട് പറഞ്ഞില്ലല്ലോ .
സുഹ്രത് : സോറി
ടിന്റുമോന്‍: ഒരു ദിവസം എന്റെ അച്ഛനും പ്ലാവില്‍ കയറും

Thursday, October 21, 2010

വാക്യത്തില്‍ പ്രയോഗം

ടീച്ചര്‍ : വാക്യത്തില്‍ പ്രയോഗിക്കുക " രണ്ടരക്കോടി "
ടിന്റു മോന്‍ : രണ്ടെമുക്കാലിനുള്ള ബസ്‌ കിട്ടാനായി ഞാന്‍ വീട്ടില്‍ നിന്നും രണ്ടരക്ക്ഓടി

കണക്ക്

ടീച്ചര്‍ : 5 + 3 എത്രയാ ?
ടിന്റു മോന്‍ : അറിയില്ല
ടീച്ചര്‍ : മണ്ടാ 5+ 3 = 8 എന്ന് അറിയില്ലേ ?
ടിന്റു മോന്‍ : നീ അല്ലേടി ഇന്നലെ പറഞ്ഞത് 4+ 4 ആണ് 8 എന്ന്

ഹലോ ആരാ

ഒരാള്‍ ഫോണില്‍ : ഹലോ ആരാ
ടിന്റു മോന്‍ :ആദ്യം അപ്പുറത് ആരാ എന്ന പറ..
അയാള്‍ : ഇത് ഞാനാ
ടിന്റു മോന്‍ : wot a surprise .... ഇവിടേം ഞാനാ

ദൈവം

പള്ളീലച്ചന്‍ ടിന്റുമോനോട് : എന്താ കുഞ്ഞാടെ യേശുവിനെ തന്നെ നോക്കി നിക്കുന്ന്നത് ....
ടിന്റു മോന്‍ : പല ദൈവത്തിനേം കണ്ടിട്ടുണ്ട് ... സിക്സ് പായ്ക്ക് ഉള്ള ദൈവത്തിനെ ആദ്യായിട്ടാ

Saturday, April 17, 2010

പരീക്ഷക്കാലം

ടിന്റു മോന്‍ ഹോട്ടലില്‍ പോയി
രണ്ടു ദോശ ഓര്‍ഡര്‍ ചെയ്തു
ബില്‍ പേ ചെയ്തു










വീട്ടിലേക്ക് തിരിച്ചു പോയി


പരീക്ഷ കാലം അല്ലെ
No jokes

Sunday, February 7, 2010

ശ്രീ രാമന്‍

ടീച്ചര്‍ :അന്നാന്റെ പുറത്ത് ശ്രീരാമന്‍ തലോടിയപ്പോഴാണ് മൂന്നു പാടുകള്‍ ഉണ്ടായത്
ടിന്റു മോന്‍ : അപ്പൊ സീതയുടെ പുറത്ത് എന്തായിരിക്കും സ്ഥിതി .. എന്റെ ശിവനേ ...

എസ് എം എസ്

ടിന്റുമോന് പൊടിമോളുടെ എസ് എം എസ് : I Miss U da
ടിന്റു മോന്‍ തിരിച്ചു അയച്ചു : I Mr. U di
 
Kerala